04:04am 29 October 2026
NEWS
നെതന്യാഹു രാജ്യത്തെത്തിയാലുടൻ അറസ്റ്റ് ചെയ്യുമെന്ന് കനേഡിയൻ പ്രധാനമന്ത്രി
20/10/2025  04:23 PM IST
nila
നെതന്യാഹു രാജ്യത്തെത്തിയാലുടൻ അറസ്റ്റ് ചെയ്യുമെന്ന് കനേഡിയൻ പ്രധാനമന്ത്രി

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കാനഡയിലെത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ബ്ലൂംബെർഗിന്റെ ഒരു അഭിമുഖത്തിലാണ് നെതന്യാഹുവിനെതിരായ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ (ICC) അറസ്റ്റ് വാറന്റ് കാനഡ നടപ്പിലാക്കുമെന്ന് മാർക്ക് കാർണി പ്രഖ്യാപിച്ചത്. നെതന്യാഹു കാനഡയിൽ പ്രവേശിച്ചാൽ ഐസിസി ഉത്തരവ് പാലിച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്നായിരുന്നു കാർണിയുടെ പരാമർശം. 

ഐസിസിയിലെ ഒരംഗരാജ്യമെന്ന നിലയിൽ, കോടതിയുടെ തീരുമാനങ്ങളുമായി സഹകരിക്കാൻ കാനഡ നിയമപരമായി ബാധ്യസ്ഥമാണെന്ന് മാർക്ക് കാർണി പറഞ്ഞു. ഐസിസി പുറപ്പെടുവിക്കുന്ന അറസ്റ്റ് വാറന്റുകൾ നടപ്പിലാക്കുന്നതും ഇതിൽ ഉൾപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

2024 നവംബറിലാണ് ഇസ്രായേലി നേതാക്കളായ ബെഞ്ചമിൻ നെതന്യാഹുവിനും യോവ് ഗാലന്റിനും എതിരെ ഐസിസി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഗാസ സംഘർഷത്തിനിടെ പട്ടിണിയെ ഒരു യുദ്ധമുറയായി ഉപയോഗിച്ചതും മറ്റ് മനുഷ്യത്വരഹിതമായ പ്രവൃത്തികളും ഉൾപ്പെടെയുള്ള യുദ്ധക്കുറ്റങ്ങൾക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും ഇരുവരും ഉത്തരവാദികളാണെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ് വാറന്റ്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img